മതസൗഹാർദ്ദ യോഗം ചേർന്നു
Tuesday 09 December 2025 1:14 AM IST
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ക്രമസമാധാനം നിലനിറുത്തുന്നതിനും മത സൗഹാർദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനുമായി മത സൗഹാർദ്ദ യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി അജിത് കുമാർ, ഒറ്റപ്പാലം സബ് കളക്ടർ അഞ്ജീത് സിംഗ്, പാലക്കാട് എ.എസ്.പി രാജേഷ് കുമാർ, വിവിധ രാഷ്ട്രീയ മത സാമുദായിക സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.