സിനിമാ സ്ക്രീനിംഗിനിടെ ചലച്ചിത്ര പ്രവർത്തകയെ അപമാനിച്ചു,​ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്,​ ആരോപണം നിഷേധിച്ച് സംവിധായകൻ

Monday 08 December 2025 9:31 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നു​ള്ള​ ​സി​നി​മ​ക​ളു​ടെ​ ​ സ്ക്രീനിംഗിനിടെ ​ ​അ​പ​മ​ര്യാ​ദ​യാ​യി​ ​പെ​രു​മാ​റി​യെ​ന്ന ച​ല​ച്ചി​ത്ര​ ​പ്ര​വ​ർ​ത്ത​ക​യു​ടെ​ ​പ​രാ​തിയിൽ സംവിധായകൻ പി.ടി. കുഞ്ഞു മുഹമ്മദിനെതിരെ കേസെടുത്തു. ജൂറി ചെയർമാനായ ​ ​ കുഞ്ഞുമുഹമ്മദിനെതിരെ ​മ​റ്റൊ​രു​ ​ജൂ​റി​യം​ഗ​മായ ചലച്ചിത്ര പ്രവർത്തകയാണ് മു​ഖ്യ​മ​ന്ത്രി​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് സ്‌​ക്രീ​നിം​ഗി​ന് ​ശേ​ഷം​ ​ഹോ​ട്ട​ലി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ ​സ​മ​യ​ത്ത് ​മു​റി​യി​ൽ​ ​വ​ച്ച് ​ഇ​ട​തു​പ​ക്ഷ​ ​അ​നു​ഭാ​വി​കൂ​ടി​യാ​യ​ ​സം​വി​ധാ​യ​ക​ൻ​ ​അ​പ​മ​ര്യാ​ദ​യാ​യി​ ​പെ​രു​മാ​റി​യെ​ന്നാ​ണ് പരാതി. സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ച്ചെ​ന്ന​ ​പ​രാ​തി​യി​ൽ​ ​പൊ​ലീ​സ് ​ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഡി​സം​ബ​ർ​ 13​ന് ​ആ​രം​ഭി​ക്കു​ന്ന​ 30ാ​മ​ത് ​ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ലേ​ക്കു​ള്ള​ ​മ​ല​യാ​ളം​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പി​നി​ടെ​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​ആ​ദ്യ​വാ​ര​മാ​ണ് ​സം​ഭ​വം. അതേസമയം ആരോപണം പി.ടി, കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു. പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം എന്നും മാപ്പ് പറയാൻ തയ്യാറാണെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ ​പ​രാ​തി​ ​ക​ന്റോ​ൺ​മെ​ന്റ് ​സ്റ്റേ​ഷ​ന് ​പ​രാ​തി​ ​കൈ​മാ​റിയിരുന്നു.​ ​ക​ന്റോ​ൺ​മെ​ന്റ് ​പൊ​ലീ​സ് ​ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​യോ​ട് ​വി​വ​രം​ ​തേ​ടി.​ ​പ​രാ​തി​ ​ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​ ​പൊ​ലീ​സി​നോ​ടും​ ​ആ​വ​ർ​ത്തി​ച്ചു.​ ​ക​ന്റോ​ൺ​മെ​ന്റ് ​പൊ​ലീ​സ് ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചു.