രണ്ടാംഘട്ട പ്രചാരണത്തിന് ഇന്ന് സമാപനം

Tuesday 09 December 2025 1:44 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിസംബർ 11 ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിൽ പരസ്യ പ്രചാരണങ്ങൾക്ക് ഇന്ന് വൈകിട്ട് തിരശീല വീഴും . തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 1.53 കോടിയിലേറെ വോട്ടർമാരാണ് രണ്ടാം ഘട്ടത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലുണ്ട്. സി.പി.എം സംസംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ തുടങ്ങിയവരും വടക്കൻ ജില്ലകളിലുണ്ട്. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എയും ഇന്നലെ കണ്ണൂരിൽ വിവിധ തിരഞ്ഞെടുപ്പു യോഗങ്ങളിൽ പങ്കെടുത്തു.