ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് സാമഗ്രി വിതരണ കേന്ദ്രത്തിൽ മുഴുവൻ വനിതാ സംഘം

Tuesday 09 December 2025 2:39 AM IST
ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് സാമഗ്രികൾ ഏറ്റുവാങ്ങുന്ന വനിതാ ഉദ്യോഗസ്ഥ; ത്രിതല തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ത്വരിതഗതിയിൽ.

ചെങ്ങന്നൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സാമഗ്രികൾ വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്ന അങ്ങാടിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഴുവൻ വനിതാ സംഘം എത്തിയത് ശ്രദ്ധനേടി. മുഴുവൻ സ്റ്റാഫും - പ്രിസൈഡിംഗ് ഓഫീസർ അടക്കം പോളിംഗ് ഉദ്യോഗസ്ഥർ വരെയും - വനിതകളാണ്. രാവിലെ തന്നെ ഹാജരായ ഉദ്യോഗസ്ഥർക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്ത ശേഷം സാമഗ്രികൾ കൈപ്പറ്റണമെന്ന് പ്രഖ്യാപനമുണ്ടായി. എല്ലാവരും എത്തിയപ്പോൾ സ്കൂളിലെ മുഴുവൻ ഡെസ്കുകളും വനിത ഉദ്യോഗസ്ഥർ കൊണ്ട് നിറഞ്ഞിരുന്നു. ചെങ്ങന്നൂർ നഗരസഭയുടെ 27 ബൂത്തുകളിലും വനിതാ ജീവനക്കാരാണ് ഈവട്ടം തിരഞ്ഞെടുപ്പ് മേൽ നോട്ടം. സമയനിഷ്ഠയും പ്രവർത്തന വേഗതയും ഉറപ്പാക്കുന്നതിൽ വനിതാ സംഘത്തിന്റെ സാന്നിദ്ധ്യം വലിയ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്ന് ആർ.ഡി.ഒ വിജയ് ഷേണൽ ടി. ഐ. പറഞ്ഞു.