ജെ.സി.ഐ ഭാരവാഹി സ്ഥാനാരോഹണം

Tuesday 09 December 2025 2:40 AM IST
ജെ.സി.ഐ തിരുവല്ലയുടെ പ്രവർത്തന ഉദ്ഘാടനം സിനിമാനടി സീമാ ജി നായർ നിർവ്വഹിക്കുന്നു

തിരുവല്ല : ജെ.സി.ഐ തിരുവല്ലയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ജിതിൻ ആർക്ക്ഷെൽ പ്രസിഡന്റായും ബാർസ്ലേബി അലക്സ് സെക്രട്ടറിയായും ലിബിൻ കീക്കാട്ടിൽ ട്രഷററായും ചുമതലയേറ്റു. പ്രവർത്തന ഉദ്ഘാടനം സിനിമാനടിയും സാമൂഹിക പ്രവർത്തകയുമായ സീമാ ജി. നായർ നിർവഹിച്ചു. വിവിധ ക്ഷേമപ്രവർത്തനങ്ങളുടെ ഉദ്ഘാടനം സിനിമ സംവിധായകൻ എം.ബി പദ്മകുമാർ നിർവഹിച്ചു. ജിതിൻ കല്ലാകുന്നേൽ അദ്ധ്യക്ഷത വഹിച്ചു സോൺ പ്രസിഡന്റ് ശ്യാം മോഹൻ, പാസ്റ്റ് സോൺ പ്രസിഡൻസ് ഫോറം ചെയർമാൻ അനിൽ എസ്.ഉഴത്തിൽ, റിനിറ്റ് കുര്യൻ, ജെറി ജോഷി, ശ്യാംകുമാർ, ഹാഷിം മുഹമ്മദ്, അഡ്വ.അഭിലാഷ് ചന്ദ്രൻ, ഷിനു തോമസ്, ബാർസലേബി അലക്സ്, ലിബിൻ കീക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.