പാലാഴി ഭാസ്കരൻ അനുസ്മരണം

Tuesday 09 December 2025 12:46 AM IST

കൊല്ലം: ദീർഘകാലം കൊല്ലം ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന പാലാഴി ഭാസ്‌കരന്റെ 15​ മത് ചരമവാർഷികം കൊല്ലം ഫാസിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഫൈൻ ആർട്‌സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പ്രതാപ് ആർ.നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് ആശ്രാമം, വൈസ് പ്രസിഡന്റ് എൻ. രാജേന്ദ്രൻ, ജോ. സെക്രട്ടറി കെ. സുന്ദരേശൻ, പ്രൊഫ. ജി. മോഹൻദാസ്, ഡി. വിലസൃധരൻ, ആരാമം ജി.സുരേഷ്, കെ. സലിം, സി.എസ്. മധുസൂദനൻ, സലിം നാരായണൻ, ജോൺ അലക്‌സാണ്ടർ, ഗോപാലകൃഷ്ണൻ നായർ, മഹേഷ് പി.ഉമയനല്ലൂർ, രാമചന്ദ്രൻ മൂർത്തി, എൻ. ബാബു, വിമൽറോയ്, ക്ലീറ്റസ് ഡാനിയൽ, നിർമ്മല ക്ലീറ്റസ്, ഡി. വേണുഗോപാൽ, ഹീര സലിം നാരായണൻ, ജോർജ്, ഗോപകുമാർ, ബാബുരാജ് തംബുരു, മഹിമ അശോകൻ. എന്നിവർ സംസാരിച്ചു. പാലാഴി ഭാസ്‌കരന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.