ഇളങ്ങല്ലൂർ സ്വരൂപം വലിയതമ്പുരാൻ അഡ്വ. വി. ശങ്കരരാജ അന്തരിച്ചു

Tuesday 09 December 2025 12:00 AM IST
അഡ്വ. ശങ്കരരാജ

കൊച്ചി: ഇടപ്പള്ളി ഇളങ്ങല്ലൂർ സ്വരൂപത്തിലെ വലിയ തമ്പുരാൻ അഡ്വ. വി. ശങ്കരരാജ (94) അന്തരിച്ചു. യോഗക്ഷേമസഭ മുൻ സംസ്ഥാന പ്രസിഡന്റാണ്. കേരള ഹൈക്കോടതിയിലുൾപ്പെടെ അറുപത് വർഷത്തിലേറെ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഊരാണ്മ ദേവസ്വം പ്രസിഡന്റായും ഏറെക്കാലം പ്രവർത്തിച്ചു.

ഭാര്യ: ഒളപ്പമണ്ണ മനയിലെ പരേതയായ ശാന്ത തമ്പുരാട്ടി. മക്കൾ: പ്രദീപ് രാജ (റീജിയണൽ ഹെഡ്, എ.വി.എൽ ഇന്ത്യ, ചെന്നൈ), ഉഷ. മരുമക്കൾ: ദ്വിജ (പൂളമണ്ണമന), കൂടല്ലൂർമന സുബ്രഹ്മണ്യൻ നമ്പൂതിരി (കുവൈറ്റ്). ഇടപ്പള്ളി ഗണപതിക്ഷേത്രത്തിലെ നാലുകെട്ടിൽ പൊതുദർശനത്തിന് ശേഷം ഇടപ്പള്ളി കൊട്ടാരവളപ്പിൽ മൃതദേഹം സംസ്കരിച്ചു. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എൻ.ഡി. നമ്പൂതിരി അന്ത്യാഞ്ജലി അർപ്പിച്ചു. മരണത്തെ തുടർന്ന് കൊട്ടാരത്തിന്റെ ഭാഗമായ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ വിഗ്രഹം ആചാരപരമായ ചടങ്ങുകളോടെ സമീപത്തെ തൃക്കണ്ണാപുരം പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് മാറ്റി. ഇനി 19ന് മാത്രമേ ഇടപ്പള്ളി ഗണപതി ക്ഷേത്രം തുറക്കൂ.