ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ഓഹരി വിപണിയിലേക്ക്

Tuesday 09 December 2025 12:53 AM IST

ഓഹരി വിൽപ്പന ഡിസംബർ 12മുതൽ 16വരെ

കൊച്ചി: രാജ്യത്തെ മുൻനിര അസറ്റ് മാനേജ്‌മന്റ് കമ്പനിയായ ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യലിന്റെ പ്രാരംഭ ഓഹരി വിൽപ്പന (ഐ.പി.ഒ) ഈ മാസം 12ന് ആരംഭിക്കും. 2061 രൂപ മുതൽ 2165 രൂപ വരെയാണ് ഓഹരി ഒന്നിന് മുഖവിലയായി നിശ്ചയിച്ചിട്ടുള്ളത്. കുറഞ്ഞത് ആറ് ഓഹരികൾ ബിഡ് ചെയ്യണം. തുടർന്ന് ആറിന്റെ ഗുണിതങ്ങളായി ഓഹരികൾ വാങ്ങിക്കാം. കമ്പനി പ്രമോട്ടർമാരുടെ കൈവശമുള്ള 4.89 കോടി ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ ഏകദേശം 10,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 15 ശതമാനത്തിൽ കവിയാത്ത ഓഹരികൾ നോൺ-ഇൻസ്റ്റിറ്റ്യുഷണൽ നിക്ഷേപകർക്കും 10 ശതമാനം വരെ വ്യക്തിഗത നിക്ഷേപകർക്കുമായി നീക്കിവച്ചിരിക്കുന്നു. ഐ.പി.ഒ 16ന് അവസാനിക്കും.