പി.എസ്.സി അറിയിപ്പുകൾ
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പിൽ സെക്കന്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ / സെക്കന്റ് ഗ്രേഡ് ഓവർസീയർ (ഗ്രൂപ്പ് 3 എൽ.ഐ.ഡി.ഇ) സബ് ഗ്രൂപ്പ് (എ) സിവിൽ വിംഗ് (കാറ്റഗറി നമ്പർ 734/2024), കണ്ണൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/ പൗൾട്ടറി അസിസ്റ്റന്റ്/ സ്റ്റോർ കീപ്പർ/ എന്യൂമറേറ്റർ (നേരിട്ടുളള നിയമനം – വിമുക്ത ഭടൻമാർ/ വിമുക്ത ഭടൻമാരുടെ ആശ്രിതർ/പ്രതിരോധ സേനാംഗങ്ങളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 141/2024), വിവിധ ജില്ലകളിൽ മൃഗ സംരക്ഷണ വകുപ്പിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/ പൗൾട്ടറി അസിസ്റ്റന്റ്/ സ്റ്റോർ കീപ്പർ/ എന്യൂമറേറ്റർ (എൻ.സി.എ–മുസ്ലീം,എൽ.സി.എ.ഐ, ധീവര, എസ്.സി.സി.സി) (കാറ്റഗറി നമ്പർ 169/2025, 702/2024,703/2024, 704/2024), വിവിധ ജില്ലകളിൽ മൃഗ സംരക്ഷണ വകുപ്പിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/ പൗൾട്ടറി അസിസ്റ്റന്റ്/ സ്റ്റോർ കീപ്പർ/ എന്യൂമറേറ്റർ (നേരിട്ടുളള നിയമനം, വിമുക്ത ഭടൻമാർ/ വിമുക്ത ഭടൻമാരുടെ ആശ്രിതർ, തസ്തികമാറ്റം) (കാറ്റഗറി നമ്പർ 616/2024, 617/2024, 618/2024), പൊതുമരാമത്ത് വകുപ്പിൽ (ഇലക്ട്രിക്കൽ വിംഗ്) ലൈൻമാൻ (കാറ്റഗറി നമ്പർ 32/2024), മലബാർ സിമൻസ് ലിമിറ്റഡിൽ അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ (എൻ.സി.എ - എൽ.സി/എ.ഐ) (കാറ്റഗറി നമ്പർ 348/2024), തദ്ദേശ സ്വയം ഭരണ വകുപ്പിൽ തേർഡ് ഗ്രേഡ് ഓവർസീയർ/ തേർഡ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 292/2024), കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓവർസീയർ ഗ്രേഡ് 3/ വർക്ക് സൂപ്രണ്ട് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 381/2024), കേരള കോ - ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (കെ.സി.എം.എം.എഫ്) ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് 2 (ഇലക്ട്രീഷ്യൻ) (പാർട്ട് 1, ജനറൽ കാറ്റഗറി) , (പാർട്ട് 2, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 101/2025, 102/2025) എന്നീ തസ്തികയിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.