കാർഷിക മേഖല തളരുന്നു

Tuesday 09 December 2025 12:55 AM IST

കൊച്ചി: നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ കാർഷിക മേഖലയിലെ ഉത്പാദന വളർച്ച നാല് ശതമാനമായി താഴുമെന്ന് നീതി ആയോഗ് അംഗം രമേഷ് ചന്ദ് വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കാർഷിക മേഖലയിലെ ഉത്പാദന വളർച്ച 4.6 ശതമാനമായിരുന്നു. ഉത്പാദനത്തിലെ ഇടിവിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ഗ്രാമീണ ഉപഭോഗം കാര്യമായി മെച്ചപ്പെടില്ലെന്ന ആശങ്ക ശക്തമായി. 2047ൽ വികസിത സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരണമെങ്കിൽ കാർഷിക രംഗത്ത് അഞ്ച് ശതമാനം വളർച്ച ഉറപ്പാക്കണമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. കാർഷിക ഉത്പാദനം മെച്ചപ്പെടുത്താനായി ചൈനയുടെ തീവ്ര നടപടികൾക്ക് സമാനമായ നടപടികൾ ഇന്ത്യ സ്വീകരിക്കണമെന്നും രമേഷ് ചന്ദ കൂട്ടിച്ചേർത്തു.