നടിയെ ആക്രമിച്ച കേസ് കോടതിവിധി ആശ്വാസകരം: വി.ഡി. സതീശൻ
Tuesday 09 December 2025 1:59 AM IST
കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ കോടതിവിധി ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു സ്ത്രീക്കും സംഭവിക്കാൻ പാടില്ലാത്തതാണ് നടിക്കുണ്ടായത്. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടതിൽ സന്തോഷം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിധി കാരണമാകും. എം.എൽ.എയായിരുന്ന പി.ടി. തോമസിന്റെ ശക്തമായ ഇടപെടലാണ് ഇത്തരം പരിസമാപ്തിയിലേക്ക് കേസിനെ എത്തിച്ചത്. പ്രതികൾ രക്ഷപ്പെടരുതെന്ന വാശി പി.ടി. തോമസിനുണ്ടായിരുന്നു. കേരളത്തിൽ സ്ത്രീസുരക്ഷ കുറേക്കൂടി ഉറപ്പ് വരുത്തേണ്ടതുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനം എടുത്തിട്ടില്ലെങ്കിൽ പ്രോസിക്യൂഷന് അപ്പീൽ കോടതിയെ സമീപിക്കാം. പ്രോസിക്യൂഷൻ പരാജയപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായ വിധി വന്നാലേ വ്യക്തമാകൂ.