ഓർമിക്കാൻ

Tuesday 09 December 2025 12:02 AM IST

1. ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026:- ഐ.ഐ.ടി റൂർക്കി നടത്തുന്ന 2026ലെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ മേയ് 17ന് നടക്കും. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ആദ്യ റാങ്കിലെത്തുന്ന 2.5 ലക്ഷം പേരാണ് അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് യോഗ്യത നേടുക. പരീക്ഷാ ചാൻസുകൾ, പ്രായ പരിധി തുടങ്ങിയവ വെബ്സൈറ്റിൽ.

2. നീറ്റ് പി.ജി സീറ്റ് മെട്രിക്സ്:- നീറ്റ് പി.ജി രണ്ടാം ഘട്ട കൗൺസലിംഗ് സീറ്റ് മെട്രിക്സ് എം.സി.സി പ്രസിദ്ധീകരിച്ചു. 2620 പുതിയ സീറ്റുൾപ്പെടെ 32000 സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഇന്ന് രാത്രി 11.55വരെ ചോയ്സ് ഫില്ലിംഗ് നടത്താം. വെബ്സൈറ്റ്: mcc.nic.in

3. XAT 2026:- XAT 2026 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 11വരെ നീട്ടി. വെബ്സൈറ്റ്: xatonline.in.

4. ആയുർവേദ, മെഡിക്കൽ അനുബന്ധ കോഴ്സ്:- 2025 വർഷത്തെ ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്കുള്ള മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ്‌ www.cee kerala.govin പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർത്ഥികൾ 10ന് വൈകിട്ട് 4ന് മുമ്പ് പ്രവേശനം നേടണം.