സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യഹർജി 10ന് പരിഗണിക്കും

Tuesday 09 December 2025 1:03 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സമൂഹമാദ്ധ്യമത്തിൽ അപമാനിച്ച കേസിൽ സന്ദിപ് വാര്യർ, രജിത പുളിയക്കൽ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് 10 ലേക്ക് മാറ്റി. ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോൾ പൊലീസ് റിപ്പോർട്ട് പ്രോസക്യൂഷൻ ഹാജരാക്കാത്തത്തിനാലാണ് കേസ് മാറ്റിയത്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

അതിജീവിതയെ പൊതു സമൂഹത്തിൽ പരിചയ പ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേര്‍ത്താണ് കേസ് എടുത്തിട്ടുള്ളത്. ഇതേ കേസിൽ അഞ്ചാം പ്രതി രാഹുൽ ഈശ്വറിന്റെ ജാമ്യ ഹർജി കഴിഞ്ഞ ശനിയാഴ്ച അഡിഷണൽ ചീഫ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.