എട്ടാം കേന്ദ്ര ശമ്പള കമ്മിഷൻ: ഫണ്ട് വകയിരുത്തും
Tuesday 09 December 2025 12:07 AM IST
ന്യൂഡൽഹി: എട്ടാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാർശകൾ ലഭിച്ച ശേഷം ശമ്പള പരിഷ്‌കരണത്തിന് ഉചിതമായ ഫണ്ട് വകയിരുത്തുമെന്ന് കേന്ദ്രസർക്കാർ ലോക്‌സഭയെ അറിയിച്ചു. എൻ.കെ. പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള എം.പിമാരുടെ ചോദ്യത്തിനാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി മറുപടി നൽകിയത്. കഴിഞ്ഞ നവംബർ മൂന്നിനാണ് ശമ്പള കമ്മിഷൻ രൂപീകരിച്ചു വിജ്ഞാപനമിറക്കിയത്. 18 മാസത്തിനകം ശുപാർശകൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 50.14 ലക്ഷം ജീവനക്കാർക്കും, 69 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും.