കുടുംബ സംഗമം സംഘടിപ്പിച്ചു
Tuesday 09 December 2025 12:26 AM IST
കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്ത് 14-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.ടി രവീന്ദ്രൻ, ബ്ലോക്ക് സ്ഥാനാർത്ഥി ബീന കുളങ്ങരത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി കെ.കെ നവാസ് എന്നിവരുടെ പ്രചാരണാർത്ഥം തവി ടോറ മേഖലയിൽ കുടുംബ സംഗമം നടത്തി. എ.ഐ.സി.സി അംഗം ഡോ. എം ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ മുഖ്യഭാഷണം നടത്തി. എ.പി കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് കക്കട്ടിൽ, വി.പി മൂസ, എലിയാറ ആനന്ദൻ, എടത്തിൽ ദാമോദരൻ, വനജ ഒതയോത്ത്, റജിന സുനിൽ,അരുൺ മൂയ്യോട്ട്, പി.കെ ലിഗേഷ്, ടി. സജീവൻ, എം.ടി രവീന്ദ്രൻ പ്രസംഗിച്ചു.