സ്ഥാനാർത്ഥി പര്യടനം തുടങ്ങി
Tuesday 09 December 2025 12:27 AM IST
വടകര: കോഴിക്കോട് ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ എൽ ഡി.എ സ്ഥാനാർത്ഥി ടി.പി വിനീഷിൻ്റെ പര്യടനത്തിന് മടപ്പള്ളിയിൽ തുടക്കമായി. ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജന:സെക്രട്ടറി മുരളി ഉദ്ഘാടനം ചെയ്യ്തു. ബി.ജെ.പി ഒഞ്ചിയം മണ്ഡലം വൈസ് പ്രസിഡൻ്റ് അനിൽ മടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. അഭിജിത്ത്.കെ.പി, എം.സി അശോകൻ, സി.കെ.വിജീഷ് എന്നിവർ പ്രസംഗിച്ചു. ഒഞ്ചിയം പഞ്ചായത്തിലെ വിവിധ വാർഡുകളിലെയും ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. യുവമോർച്ച കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി അംഗം സ്നിഗിൻ.കെ, ഒഞ്ചിയം മണ്ഡലം ജനറൽ സെക്രട്ടറി അർജ്ജുൻ നേതൃത്വം നൽകി.