യൂത്ത് വിത്ത് കാൻഡിഡേറ്റ്

Tuesday 09 December 2025 12:28 AM IST
മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.വൈ.എഫ് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് വിത്ത് കേൻഡിഡേറ്റ് യൂത്ത് കോൺഗ്രസ്സ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഫ്ലാഗോഫ് നടത്തുന്നു.

മേപ്പയ്യൂർ: മേപ്പയ്യൂരിൽ യു.ഡി.വൈ.എഫ്. യൂത്ത് വിത്ത് കേൻഡിഡേറ്റ് സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ അനുരാഗ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത് ഫ്ലാഗ് ഓഫ് നടത്തി. അജിനാസ് കാരയിൽ, മുനീർ എരവത്ത്, എം.കെ ഫസലുറഹ്മാൻ, സി.എം ബാബു, വി.പി ജാഫർ, ഇ അശോകൻ, സി.പി നാരായണൻ, ടി.കെ.എ ലത്തീഫ്, ഇ.കെ മുഹമ്മദ് ബഷീർ, കമ്മന അബ്ദുറഹിമാൻ, പറമ്പാട്ട് സുധാകരൻ, ഷാഹിദ് മേപ്പയ്യൂർ, നിധിൻ വിളയാട്ടൂർ, വി.വി നസ്റുദ്ദീൻ പ്രസംഗിച്ചു.