പ്രകടനപത്രിക പ്രകാശനവും റാലിയും
Tuesday 09 December 2025 12:30 AM IST
പയ്യോളി: തിക്കോടി ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് റാലിയും പ്രകടനപത്രിക പ്രകാശനവും സംഘടിപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രകടന പത്രിക പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഏറ്റുവാങ്ങി. പള്ളിക്കരയിൽ നടന്ന ചടങ്ങിൽ എം.കെ പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ബിജു കളത്തിൽ, ഇ.കെ അജിത്, എം.പി ശിവാനന്ദൻ, എം.പി ഷിബു, ശ്രീഷു പ്രസംഗിച്ചു. ദീപ ഡി ഓൾഗ, പി ജനാർദ്ദനൻ, ടി ഷീബ, രാമചന്ദ്രൻ കുയ്യണ്ടി, രവീന്ദ്രൻ എടവനക്കണ്ടി, അനിൽ കരുവാണ്ടി റാലിക്ക് നേതൃത്വം നൽകി.