സെറ്റും മുണ്ടും ഉടുത്ത് സുന്ദരിയായി പി.വി സിന്ധു, അനന്തപുരിയിൽ ക്ഷേത്ര ദർശനം നടത്തി

Wednesday 09 October 2019 10:37 AM IST

തിരുവനന്തപുരം: കേരളക്കരയിലെ ആരാധകരുടെ ആഹ്ലാദാരവങ്ങൾ ഏറ്റുവാങ്ങാൻ ലോ​​​ക​ ​ബാ​​​ഡ്മി​ന്റൺ താരം പി.വി സിന്ധു കേരളത്തിലെത്തി. സെറ്റും മുണ്ടുമുടുത്ത് സിന്ധു അമ്മ പി. വിജയയ്ക്കൊപ്പം ഇന്ന് രാവിലെ ക്ഷേത്രദർശനം നടത്തി. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ക്ഷേത്രത്തിലുമാണ് സിന്ധു തൊഴാനെത്തിയത്.

ഇന്നലെ രാത്രി എട്ട് മണിക്കുള്ള വിമാനത്തിലാണ് ഹൈദരാബാദില്‍ നിന്ന് സിന്ധു തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാനത്താവളത്തിലെത്തിയ സിന്ധുവിനെ ​കേ​​​ര​​​ള​ ​ഒ​​​ളി​​​മ്പി​​​ക് ​അ​​​സോ​​​സി​​​യേ​​​ഷ​ൻ​ ​ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും​ ​കാ​​​യി​​​ക​ ​താ​​​ര​​​ങ്ങ​​​ളും​ ​ചേ​ർ​​​ന്ന് ​സ്വീ​​​ക​​​രിച്ചു. ഇന്ന് ​കേ​​​ര​​​ള​ ​ഒ​ളമ്പി​​​ക്സ് ​അ​​​സോ​​​സി​​​യേ​​​ഷ​​​നും​ ​സം​​​സ്ഥാ​​​ന​ ​കാ​​​യി​​​ക​ ​വ​​​കു​​​പ്പും​ ​സം​​​യു​​​ക്ത​​​മാ​​​യി സിന്ധുവിന് സ്വീകരണം നൽകും.

രാവിലെ 11​ ​മ​​​ണി​​​ക്ക് ​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​ ​വ​​​ഴു​​​ത​​​ക്കാ​​​ട് ​എം.​പി.​ ​അ​​​പ്പ​ൻ​ ​റോ​​​ഡി​​​ലെ​ ​കേ​​​ര​​​ള​ ​ഒ​​​ളി​​​മ്പി​​​ക് ​അ​​​സോ​​​സി​​​യേ​​​ഷ​​​ന്റെ​ ​ആ​​​സ്ഥാ​​​ന​ ​മ​​​ന്ദി​​​രം​ ​'​ഒ​​​ളി​​​മ്പി​​​ക് ​ഭ​​​വ​ൻ​'​ ​സ​​​ന്ദ​ർ​​​ശി​​​ക്കും.​ ​ഉ​​​ച്ച​​​ക്ക് 2.00​ ​മ​​​ണി​​​ക്ക് ​സി​​​ന്ധു​​​വി​​​നെ​ ​സെ​ൻ​​​ട്ര​ൽ​ ​സ്റ്റേ​​​ഡി​​​യ​​​ത്തി​ൽ​ ​നി​​​ന്നും​ ​തു​​​റ​​​ന്ന​ ​ജീ​​​പ്പി​ൽ​ ​സൈ​​​ക്കി​​​ളി​​​ങ് ​താ​​​ര​​​ങ്ങ​ൾ,​ ​റോ​​​ള​ർ​ ​സ്‌​കേ​​​റ്റിം​​​ഗ്,​ ​അ​​​ശ്വാ​​​രു​​​ഡ​ ​പോ​​​ലീ​​​സ് ​സേ​​​ന,​ ​വി​​​വി​​​ധ​ ​കാ​​​യി​​​ക​ ​താ​​​ര​​​ങ്ങ​ൾ​ ​എ​​​ന്നി​​​വ​ർ​ ​ചേ​ർ​​​ന്ന് ​വ​ൻ​​​ജ​​​നാ​​​വ​​​ലി​​​യു​​​ടെ​ ​അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ​ ​ജി​​​മ്മി​ ​ജോ​ർ​​​ജ്ജ് ​ഇ​ൻ​​​ഡോ​ർ​ ​സ്‌​റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്ക് ​റോ​​​ഡ് ​ഷോ​ ​ന​​​ട​​​ത്തും.

​ 3.30​ ​ന് ​ആ​​​ദ​​​രി​​​ക്ക​ൽ​ ​ച​​​ട​​​ങ്ങ് ​മു​​​ഖ്യ​​​മ​​​ന്ത്രി​ ​പി​​​ണ​​​റാ​​​യി​ ​വി​​​ജ​​​യ​ൻ​ ​ഉ​​​ദ്ഘാ​​​ട​​​നം​ ​ചെ​​​യ്യും.​ ​കാ​​​യി​​​ക​ ​വ​​​കു​​​പ്പ് ​മ​​​ന്ത്രി​ ​ഇ.​പി.​ ​ജ​​​യ​​​രാ​​​ജ​ൻ​ ​അ​​​ദ്ധ്യ​​​ക്ഷ​​​ത​ ​വ​​​ഹി​​ക്കും.​ ​പ്ര​​​തി​​​പ​​​ക്ഷ​ ​നേ​​​താ​​​വ് ​ര​​​മേ​​​ശ് ​ചെ​​​ന്നി​​​ത്ത​​​ല,​ ​സ​​​ഹ​​​ക​​​ര​​​ണ,​ ​ടൂ​​​റി​​​സം,​ ​ദേ​​​വ​​​സ്വം​ ​വ​​​കു​​​പ്പ് ​മ​​​ന്ത്രി​ ​ക​​​ട​​​കം​​​പ​​​ള്ളി​ ​സു​​​രേ​​​ന്ദ്ര​ൻ,​ ​എം.​പി.​ ​ഡോ.​ ​ശ​​​ശി​​​ത​​​രൂ​ർ,​ ​എം.​എ​ൽ.​എ.​ ​വി.​എ​​​സ്.​ ​ശി​​​വ​​​കു​​​മാ​ർ​ ​തു​​​ട​​​ങ്ങി​​​യ​​​വ​ർ​ ​പ​​​ങ്കെ​​​ടു​​​ക്കും.