പ്രശ്‌നബാധിത ബൂത്തുകൾ സന്ദർശിച്ച് പൊതു നിരീക്ഷകൻ

Tuesday 09 December 2025 12:05 AM IST

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്‌നബാധിതബൂത്തുകൾ പൊതുനിരീക്ഷകൻ സബിൻ സമീദ് സന്ദർശി​ച്ചു. ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും പരിശോധിച്ച് സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തി. ചവറ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകൾ. ജില്ലയിലാകെ 61 പ്രശ്‌നബാധിത ബൂത്തുകളുണ്ട്.