സൗജന്യ തൊഴിൽ പരിശീലനം
Tuesday 09 December 2025 12:08 AM IST
കൊല്ലം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളതും 18നും 35നും ഇടയിൽ പ്രായമുള്ളതും പഞ്ചായത്ത് പരിധിയിൽ സ്ഥിരമായി താമസിക്കുന്നവർക്കുമാണ് പ്രവേശനം. ഗസ്റ്റ് സർവീസ് എക്സിക്യുട്ടിവ്, ജൂനിയർ ഷെഫ് എന്നീ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പുനൽകുന്നു. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ കടയ്ക്കൽ എസ്.എച്ച്.എം എൻജിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന കാർഡ് സ്കിൽ അക്കാഡമിയിലാണ് പരിശീലനം. താമസം, ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമാണ്. ഫോൺ: 9074327906, 9446403533.