പ്രതി​ഷേധവുമായി​ സ്​കൂൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ

Tuesday 09 December 2025 12:09 AM IST
കേ​ര​ള സ്​കൂൾ പാ​ച​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന കൊ​ല്ലം ജി​ല്ല കൺ​വെൻ​ഷൻ കൊ​ട്ടാ​ര​ക്ക​ര​യിൽ എ​ച്ച് എം എ​സ് സം​സ്ഥാ​ന ജ​ന​റൽ​സെ​ക്ര​ട്ട​റി ടോ​മി മാ​ത്യു ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ട്ടാ​ര​ക്ക​ര: സ്​കൂൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളോ​ട് സർ​ക്കാർ നി​ഷേ​ധാ​ത്മ​ക ന​യം സ്വീ​ക​രി​ക്കു​ന്നുവെന്ന് ആരോപി​ച്ച് കേ​ര​ള സ്​കൂൾ പാ​ച​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന (എച്ച്.എം​.എ​സ്) നടത്തി​യ സ​മ​ര പ്ര​ഖ്യാ​പ​ന കൺ​വെൻ​ഷൻ കൊ​ട്ടാ​ര​ക്ക​ര ബ​സാർ ഹാ​ളിൽ സം​സ്ഥാ​ന ജ​ന​റൽ സെ​ക്ര​ട്ട​റി ടോ​മി മാ​ത്യു ഉ​ദ്​ഘാ​ട​നം ​ചെ​യ്​തു. സം​സ്ഥാ​ന ജ​ന​റൽ സെ​ക്ര​ട്ട​റി ജി. ഷാ​ന​വാ​സ് അദ്ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. എം.എ​സ്. ഇ​ന്ദി​ര, കെ.എൻ. കു​ട്ടൻ നാ​യർ, എ​സ്. ശ്രീ​ല​ത, വി. വി​ജ​യൻ നാ​യർ, എ​സ്. രാ​ധാ​മ​ണി, ലി​ല്ലിക്കു​ട്ടി ചെ​ങ്ങ​മ​നാ​ട് എ​ന്നി​വർ സം​സാ​രി​ച്ചു. ജോ​ലി​ഭാ​ര​വും ഉ​ത്ത​ര​വാ​ദി​ത്തവും ക​ണ​ക്കി​ലെ​ടു​ത്ത് ദി​വ​സ​ക്കൂ​ലി 600 രൂ​പ​യിൽ നി​ന്ന് ആ​യിരമാക്കു​ക, വി​ര​മി​ക്കു​ന്നവർ​ക്ക് 5 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക, ശ​മ്പ​ള​ കു​ടി​ശ്ശി​ക ഉ​ടൻ വി​ത​ര​ണം ചെ​യ്യു​ക, 250 വി​ദ്യാർ​ത്ഥി​കൾ​ക്ക് ഒ​രു തൊ​ഴി​ലാ​ളി എ​ന്ന ഉമ്മൻചാണ്ടി​ സർക്കാർ തീ​രു​മാ​നം ന​ട​പ്പാക്കു​ക, പാ​ച​ക തൊ​ഴി​ലാ​ളി​കൾ​ക്കാ​യി ത​മി​ഴ്‌​നാ​ട് സർ​ക്കാർ ന​ടപ്പാ​ക്കി​യ മോ​ഡൽ കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങൾ കൺ​വെൻഷൻ ഉന്നയി​ച്ചു. 29ന് സെ​ക്ര​ട്ടേറി​യ​റ്റി​നു മു​ന്നിൽ ധർണ ന​ട​ത്തും.