അമിത് പസിക്ക് അരങ്ങേറ്റ റെക്കാഡ്
Tuesday 09 December 2025 1:27 AM IST
ഹൈദരാബാദ് : ട്വന്റി-20 ഫോർമാറ്റിലെ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ബറോഡയുടെ വിക്കറ്റ് കീപ്പർ ബാറ്റർ അമിത് പസി. ഇന്നലെ സർവീസസിന് എതിരായ സെയ്ദ് മുഷ്താഖ് അലി മത്സരത്തിൽ 55 പന്തുകളിൽ 114 റൺസാണ് അമിത് നേടിയത്. മുഷ്താഖ് അലിയിലെ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ബാറ്ററാണ് അമിത്.