പ്രതികരിക്കാനില്ലെന്ന് ശ്രീലേഖ

Tuesday 09 December 2025 2:45 AM IST

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധി എന്തായാലും പ്രതികരിക്കാനില്ലെന്ന് മുൻ ഡി.ജി.പി ആർ ശ്രീലേഖ.

ഇന്ന് വോട്ടെടുപ്പ് നടക്കുന്നതിനാലാണ് പ്രതികരിക്കാത്തതെന്ന് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കുന്നതിനു മുമ്പു തന്നെ ശ്രീലേഖ പറഞ്ഞു. കോടതി നടപടിക്കു ശേഷവും ശ്രീലേഖ പ്രതികരിച്ചില്ല. ദിലീപിനെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നയാളാണ് ശ്രീലേഖ. ദിലീപിനെതിരെ കള്ളക്കേസ് എന്നാണ് സ്വന്തം യൂ ട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നത്.