വോട്ടെടുപ്പ് ദിവസം പുലർച്ചെ സ്ഥാനാർത്ഥി മരിച്ചു; പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചു
Tuesday 09 December 2025 7:16 AM IST
കൊച്ചി: വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാര്‍ത്ഥി അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എസ് ബാബുവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30ന് ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. പിറവം മര്‍ച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡന്റാണ് സി എസ് ബാബു. ബാബുവിന്റെ മരണത്തെതുടര്‍ന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു.