ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധം; ഫെഫ്കയിൽ നിന്ന് പടിയിറങ്ങി ഭാഗ്യലക്ഷ്മി, രാജിവച്ച് പുറത്തേക്ക്
Tuesday 09 December 2025 12:58 PM IST
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം ശക്തമായതോടെ ഫെഫ്കയിൽ നിന്ന് രാജിവച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് പടിയിറക്കം. ഇനി ഒരു സംഘടനയിലും ഭാഗമാകില്ലെന്ന് ഭാഗ്യലക്ഷ്മി അറിയിച്ചു. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ അംഗത്വത്തെ സംബന്ധിച്ചുള്ള തീരുമാനം ആലോചിക്കാൻ ആവശ്യപ്പെടുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ അറിയിച്ചിരുന്നു.