ബാഹുബലി കാണുക മാത്രമല്ല ഈ കൊച്ചുമിടുക്കൻ ചെയ്തത്; വൈറലായി വീഡിയോ
സിനിമകളിലും കാർട്ടൂണുകളിലുമൊക്കെ കാണുന്ന കാര്യങ്ങൾ അനുകരിക്കുന്ന നിരവധി കുട്ടികളുണ്ട്. മിക്കതും നമ്മളെ രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയുമൊക്കെ ചെയ്യാറുണ്ട്. അത്തരത്തിലൊരു കൊച്ചുമിടുക്കനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ബാഹുബലി സിനിമ കാണുകയാണ് കുട്ടി. പ്രഭാസ് തുമ്പിക്കൈയിൽ ചവിട്ടി ആനപ്പുറത്തേക്ക് കയറുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഇതുകണ്ട കുട്ടി ആനയുടെ രൂപത്തിലുള്ള കളിപ്പാട്ടത്തിന്റെ മുകളിൽ കയറി ബാലൻസ് ചെയ്തുനിൽക്കുന്നതാണ് വീഡിയോയിലുള്ളത്. പശ്ചാത്തലത്തിൽ ബാഹുബലിയിലെ മ്യൂസിക്കും കേൾക്കാം. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം നാൽപ്പതിനായിരത്തോളം പേർ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേരാണ് കമന്റ് ചെയ്‌തിരിക്കുന്നത്. വളരെ ക്യൂട്ടായിട്ടുണ്ടെന്നും, സിനിമകൾ കുട്ടികളെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നുമൊക്കെയാണ് വീഡിയോയ്‌ക്ക് താഴെ വരുന്ന കമന്റുകൾ.