ആംബുലൻസിലെത്തി വോട്ട് രേഖപ്പെടുത്തി

Wednesday 10 December 2025 3:04 AM IST

അങ്കമാലി: വോട്ടെടുപ്പ് ദിവസം വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റിയംഗം സച്ചിൻ കുര്യാക്കോസ് വോട്ട് രേഖപ്പെടുത്തിയത് ആംബുലൻസിലെത്തി. ആശുപത്രി കിടക്കയിൽ നിന്ന് ആംബുലൻസിൽ പീച്ചാനിക്കാട് ഗവ.യു.പി സ്കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ബൂത്തിലെത്തി വോട്ട് ചെയ്ത വീട്ടമ്മയെ ബൈക്കിൽ അങ്കമാലിയിലെത്തിക്കുന്നതിനായി കൊണ്ടുപോകവെയായിരുന്നു അപകടം. ഇരുവരുംസഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സതേടിയ ശേഷം സച്ചിൻ ആംബുലൻസിൽ വോട്ട് ചെയ്യാനെത്തുകയായിരുന്നു. സച്ചിന് വേണ്ടി ഭാര്യ ജിസ്നയാണ് വോട്ട് രേഖപ്പെടുത്തിയത്. സച്ചിന്കൈയ്ക്കുംകാലിനും പരിക്കുണ്ട്. അങ്കമാലി നഗരസഭ 31-ാം വാർഡിലെ വോട്ടറാണ് സച്ചിൻ. സച്ചിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. കൈയ്ക്ക് പരിക്കേറ്റ പീച്ചാനിക്കാട്അയ്ക്കാട്ടുകടവ്വടാശ്ശേരി വീട്ടിൽ കമലത്തെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.