212-ാമത്തെ വീട് കൈമാറി
Wednesday 10 December 2025 12:33 AM IST
പള്ളുരുത്തി: കെസിയ ഹോപ് സെന്ററിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹകരണത്തോടെ ഹൗസ്ചലഞ്ച് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ 212-ാമത്തെ ഭവനത്തിന്റെ താക്കോൽദാനം കെസിയ ജോസഫ് തെരുവിപ്പറമ്പിൽ നിർവഹിച്ചു. സിസ്റ്റർ ലിസി ചക്കാലക്കൽ അദ്ധ്യക്ഷയായി. ലീന ജോസഫ് മുഖ്യാതിഥിയായിരുന്നു.
കുമ്പളങ്ങി മുട്ടുങ്കൽ ലിസി ജേക്കബിനും കുടുംബത്തിനും വേണ്ടിയാണ് വീട് നിർമ്മിച്ചത്. പൂർത്തിയാക്കാൻ വേണ്ട മുഴുവൻ നിർമ്മാണവസ്തുക്കളും നൽകി സഹായിച്ചത് കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. ടി.എ. ജോസഫും ടീമുമാണ്. ടി.ജെ. ആന്റണി, സി.കെ. ടെൽഫി, ജിജി റോസ്, ബിന്ദു സന്തോഷ്, ലേഖ ഡെന്നി, ഹൗസ്ചലഞ്ച് കോ-ഓർഡിനേറ്റർ ലില്ലി പോൾ തുടങ്ങിയവർ സംസാരിച്ചു.