ആഗോള മാനവിക പുരസ്കാരം അനന്ത് അംബാനിക്ക്
Wednesday 10 December 2025 12:14 AM IST
കൊച്ചി: ഹോളിവുഡ് ഇതിഹാസങ്ങളായ ബെറ്റി വൈറ്റ്, ജോൺ വെയ്ൻ, മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി തുടങ്ങിയവർ ഉൾപ്പെട്ട ലോകോത്തര പട്ടികയിലേക്ക് അനന്ത് അംബാനി. വന്യജീവി സംരക്ഷണം മുൻനിർത്തി ഗ്ലോബൽ ഹ്യൂമൻ സൊസൈറ്റി നൽകുന്ന അഭിമാനകരമായ ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പുരസ്കാരത്തിന് വൻതാരയുടെ അനന്ത് അംബാനി അർഹനായി. വന്യജീവി സംരക്ഷണരംഗത്ത് അനന്ത് അംബാനി സ്ഥാപിച്ച 'വൻതാര' എന്ന സംരംഭത്തിന്റെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ് ലഭിച്ചിരിക്കുന്നത്.