മൈത്രി അഡ്വർടൈസിംഗിന് ഏജൻസി ഒഫ് ദ ഇയർ പുരസ്‌കാരം
ചെയർമാൻ സി. മുത്തു 'സി.ഇ.ഒ ഒഫ് ദി ഇയർ '
കൊച്ചി: പ്രഥമ ഇ.ടി. ഷാർക്ക് അവാർഡ്‌സ് – ദി സൗത്ത് ചാപ്‌റ്ററിൽ നിരവധി അംഗീകാരങ്ങൾ നേടി മൈത്രി അഡ്വർടൈസിംഗ് വർക്‌സ്. 'ഏജൻസി ഒഫ് ദി ഇയർ (സൗത്ത്)' പുരസ്‌കാരം മൈത്രിയ്ക്കും സി.ഇ.ഒ ഒഫ് ദി ഇയർ പുരസ്‌കാരം ചെയർമാൻ സി. മുത്തുവിനും ലഭിച്ചു, ദക്ഷിണേന്ത്യൻ വിപണിയെ അടുത്തറിഞ്ഞ ആധികാരികമായ ക്രിയേറ്റീവ് മികവാണ് മൈത്രിയുടെ വിജയരഹസ്യം. ഇ.ടി. ഷാർക്ക് അവാർഡിൽ മൂന്ന് ഗോൾഡും മൂന്ന് സിൽവറും ഉൾപ്പെടെ ആറ് മെഡലുകളാണ് നേടിയത്. സൂപ്പർ ഹീറോക്ക് പകരം നിരവധി ഹീറോകൾ ചേർന്ന ഒരു സംഘമായി ഏജൻസി വളരണമെന്നാണ് ആഗ്രഹം. വലുപ്പ, ചെറുപ്പമില്ലാതെ സജീവമായി ഇടപഴകി അറിവും കഴിവുകളും കൈമാറുന്നതാണ് സന്തോഷമെന്ന് സി. മുത്തു പറഞ്ഞു. '
മികച്ച പ്രതിഭകളോടൊപ്പം പ്രവർത്തിച്ച് പരീക്ഷണങ്ങൾ നടത്താൻ തയ്യാറുള്ള ക്ലെയിന്റുകൾ ഇവിടെയുണ്ട്. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള കരിയർ മാറ്റം ക്രിയേറ്റീവ് രംഗത്ത് മികച്ച നേട്ടമുണ്ടാക്കാൻ സഹായിച്ചു
ഫ്രാൻസിസ് തോമസ്
ക്രിയേറ്റീവ് ഹെഡ്