ഓ‌ർമ്മിക്കാൻ

Wednesday 10 December 2025 12:29 AM IST

1. ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026:- ഐ.ഐ.ടി റൂർക്കി നടത്തുന്ന 2026ലെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ മേയ് 17ന്. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ആദ്യ റാങ്കിലെത്തുന്ന 2.5ലക്ഷം പേരാണ് അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് യോഗ്യത നേടുക. പരീക്ഷാ ചാൻസുകൾ, പ്രായ പരിധി തുടങ്ങിയവ വെബ്സൈറ്റിൽ.

2. XAT 2026:- XAT 2026 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 11വരെ നീട്ടി. വെബ്സൈറ്റ്: xatonline.in.

3. ആയുർവേദ, മെഡിക്കൽ അനുബന്ധ കോഴ്സ്:- 2025 വർഷത്തെ ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്കുള്ള മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ്‌ www.cee kerala.govin പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർത്ഥികൾ ഇന്ന് വൈകിട്ട് 4ന് മുമ്പ് പ്രവേശനം നേടണം.