സർക്കാർ അതിജീവിതയ്ക്കൊപ്പം: മുഖ്യമന്ത്രി, അടൂർ പ്രകാശിന്റേത് യു.ഡി.എഫ് നിലപാട്

Wednesday 10 December 2025 1:30 AM IST

കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധിന്യായത്തിൽ നിയമപരമായ പരിശോധന നടത്തി നടപടികൾ സ്വീകരിക്കും. ദിലീപിനെ വെറുതെവിട്ട വിധി പരിശോധിച്ചുവരികയാണ്. അപ്പീൽ നൽകുന്നതിനെക്കുറിച്ച് പിന്നീട് ആലോചിക്കും. പ്രോസിക്യൂഷൻ കേസ് നന്നായി കൈകാര്യം ചെയ്തു. കണ്ണൂരിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന് ഒരു ജോലിയുമില്ലാത്തതുകൊണ്ടാണ് അപ്പീൽ പോവുന്നതെന്നാണ് യു.ഡി.എഫ് കൺവീനർ പറഞ്ഞത്. അതാണ് യു.ഡി.എഫിന്റെ നിലപാട്. പൊതുസമൂഹത്തിന്റെ നിലപാട് അങ്ങനെയല്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്ന ദിലീപിന്റെ ആരോപണം അദ്ദേഹത്തിന്റെ തോന്നലാണ്. മുന്നിലെത്തിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികളെന്നും മുഖ്യമന്ത്രി പറഞ്ഞു.