മാത്തമാറ്റിക്‌സിൽ മാസ്‌റ്റേഴ്‌സ്, ഡോക്ടറൽ പ്രോഗ്രാമുകൾ
Wednesday 10 December 2025 12:31 AM IST
കേന്ദ്ര ആണവോർജ്ജ വകുപ്പിനു കീഴിലുള്ള നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്‌സ് 2026ലേക്കുള്ള മാസ്‌റ്റേഴ്‌സ് & ഡോക്ടറൽ സ്‌കോളർഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. 2026 ജനുവരി 24ന് നടത്തുന്ന പ്രത്യേക എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. പിഎച്ച്.ഡി, ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ്, മാസ്‌റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിന് സ്‌കോർ പരിഗണിക്കും. www.imsc. res.in
എ.ഐ ഇൻ ബിസിനസ് ഫിനാൻഷ്യൽ മാനേജ്മെന്റ്
എ.ഐ ഇൻ ബിസിനസ് ഫിനാൻഷ്യൽ മാനേജ്മെന്റ് പരിശിലീന പ്രോഗ്രാമിന് എം.എസ്.എം.ഇ ടെക്‌നോളജി ബിസിനസ് സെന്ററിൽ അപേക്ഷിക്കാം. ഡിസംബർ 8 മുതൽ 12 വരെയാണ് പരിശീലനം. www.ppdcagra.demsme.gov.in