നടിക്കേസിൽ വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കും:മുകേഷ്
Wednesday 10 December 2025 1:34 AM IST
കൊല്ലം: നടിക്കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് കൊല്ലം എം.എൽ.എകൂടിയായ നടൻ എം.മുകേഷ്. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് താൻ അമ്മയുടെ ഭാരവാഹിയല്ലെന്നും അംഗം മാത്രമാണെന്നും പറഞ്ഞു. വിധിയിൽ ചിലർക്ക് സന്തോഷവും മറ്റ് ചിലർക്ക് വിഷമവുമുണ്ടാകും. വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചാൽ അത് വലിയ തീരുമാനമല്ലേ? എല്ലാവരെയും പോലെ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.