ജില്ലാ പഞ്ചായത്തിൽ കടുത്ത പോരാട്ടം

Wednesday 10 December 2025 12:02 AM IST
തിരഞ്ഞെടുപ്പ്

കോഴിക്കോട്: ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന 1995 മുതൽ എൽ.ഡി.എഫിന്റെ കുത്തകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. മൂന്നുപതിറ്റാണ്ടായി തുടരുന്ന കുത്തക വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചാണ് എൽ.ഡി.എഫ്. എന്നാൽ പതിവിന് വിപരീതമായി സീറ്റ് നിർണയം ഉൾപ്പെടെ വേഗത്തിലാക്കി കോട്ട പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ജില്ലാ പഞ്ചായത്തിൽ അക്കൗണ്ട് തുറക്കുക എന്നതാണ് എൻ.ഡി.എയുടെ ലക്ഷ്യം.

ഡിവിഷൻ (2020)- 27

ഡിവിഷൻ (2025) - 28

സീറ്റ് നില

എൽ.ഡി.എഫ് ......... 18

സി.പി.എം................... 13

സി.പി.ഐ-------------- 2

ആർ.ജെ.ഡി ...............2

എൻ.സി.പി................. 1

യു.ഡി.എഫ് - 9

കോൺഗ്രസ്- 5

മുസ്ലിംലീഗ്- 4