ജില്ലയിൽ 66.78% പോളിംഗ്

Wednesday 10 December 2025 12:49 AM IST

പത്തനംതിട്ട : ജില്ലയിൽ 66.78 ശതമാനം പോളിംഗ്. ആകെ 10,62,756 വോട്ടർമാരിൽ 7,09, 695 പേർ വോട്ടുചെയ്തു. പുരുഷ വോട്ടർമാർ 3,30, 212 (67.28 ശതമാനം), സ്ത്രീ വോട്ടർമാർ 3,79,482 (66.35 ശതമാനം) ട്രാൻസ് ജെൻഡർ ഒന്ന് (33.33 ശതമാനം) എന്നിങ്ങനെ വോട്ട് രേഖപ്പെടുത്തി. പോളിംഗ് ശതമാനത്തിലെ കൃത്യം കണക്ക് ഇന്നു രാവിലെ ലഭിക്കും. ജില്ലയിൽ പന്തളം നഗരസഭയിലാണ് പോളിംഗ് കൂടുതൽ രേഖപ്പെടുത്തിയത്. കുറവ് തിരുവല്ല നഗരസഭയിലും. വോട്ടിംഗ് മെഷിനുകൾ ചിലയിടങ്ങളിൽ തുടക്കത്തിൽ പണിമുടക്കി.

നഗരസഭ

അടൂർ ആകെ വോട്ടർമാർ : 27,597 വോട്ട് ചെയ്തവർ : 17, 560 പോളിംഗ് : 64%

പത്തനംതിട്ട ആകെ വോട്ടർമാർ : 33,936 വോട്ട് ചെയ്തവർ : 22,783 പോളിംഗ് : 67.87%

തിരുവല്ല ആകെ വോട്ടർമാർ : 48,125 വോട്ട് ചെയ്തവർ : 29,031 പോളിംഗ് : 60.83%

പന്തളം ആകെ വോട്ടർമാർ : 35,623 വോട്ട് ചെയ്തവർ : 25,283 പോളിംഗ് : 71.28 %

ബ്ലോക്ക് പഞ്ചായത്ത്

ഇലന്തൂർ ആകെ വോട്ടർമാർ : 93,029 വോട്ട് ചെയ്തവർ : 61,487 പോളിംഗ് : 66.09%

റാന്നി ആകെ വോട്ടർമാർ : 1,43,205 വോട്ട് ചെയ്തവർ : 94,056 പോളിംഗ് : 68.25%

കോന്നി ആകെ വോട്ടർമാർ : 1,25,814 വോട്ട് ചെയ്തവർ : 84,336

പോളിംഗ് : 67.53%

പന്തളം ആകെ വോട്ടർമാർ : 81,508 വോട്ട് ചെയ്തവർ : 55,613 പോളിംഗ് : 68.66%

പറക്കോട് ആകെ വോട്ടർമാർ : 1,83,392 വോട്ട് ചെയ്തവർ : 1,24,363 പോളിംഗ് : 67.81%

മല്ലപ്പള്ളി ആകെ വോട്ടർമാർ : 1,04,885 വോട്ട് ചെയ്തവർ : 69,889 പോളിംഗ് : 66.94%

പുളിക്കീഴ് ആകെ വോട്ടർമാർ : 78,446 വോട്ട് ചെയ്തവർ : 51,502 പോളിംഗ് : 66.75%

കോയിപ്രം ആകെ വോട്ടർമാർ : 1,07,196 വോട്ട് ചെയ്തവർ : 67,861 പോളിംഗ് : 64.15%