വോട്ട് ചെയ്തിറങ്ങിയവർ തെന്നിവീണു

Wednesday 10 December 2025 1:16 AM IST

കൊല്ലം: വോട്ട് രേഖപ്പെടുത്തി പുറത്തേക്കിറങ്ങിയ രണ്ടുപേർക്ക് തെന്നിവീണ് പരിക്കേറ്രു. അഞ്ചാലുംമൂട് തെക്കേപിള്ളഴികത്ത് രാജി ലാൽ (55), അഞ്ചാലുംമൂട് ചന്തവിള ഷംസുദ്ദീൻ (69) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ അഞ്ചാലുംമൂട് ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാലും മൂട് ഈസ്റ്റ് ഡിവിഷനിലെ രണ്ടാം നമ്പർ ബൂത്തിലാണ് സംഭവം. താത്കാലികമായി നിർമ്മിച്ച റാമ്പിൽ കൂടി ഇറങ്ങുന്നതിനിടെ തെന്നിവീഴുകയായിരുന്നു. കാലിനും കൈയ്ക്കും ഉൾപ്പടെ പരിക്കേറ്റ ഇരുവരെയും അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവ ശേഷം റാമ്പിൽ കയറാതിരിക്കാനായി പൊലീസ് ബഞ്ച് വച്ച് അടച്ചു. എന്നാൽ ഇത് അവഗണിച്ച് വോട്ടർമാരിൽ ചിലർ റാമ്പ് ഉപയോഗിക്കാൻ ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.