ക്രിസ്മസ് പുതുവത്സര കുടുംബ എക്സ്പോ 'ഫൺ ഫാൾസ്'

Wednesday 10 December 2025 2:18 AM IST

തിരുവനന്തപുരം: നഗരത്തിലെ വേൾഡ് മാർക്കറ്റിലാരംഭിച്ച ക്രിസ്മസ്- പുതുവത്സര കുടുംബ എക്സ്പോ 'ഫൺ ഫാൾസ്' ശ്രദ്ധേയമാകുന്നു. എ.ടു.ഇസഡ് ഇവന്റ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സിന്റെ നേതൃത്വത്തിലുള്ള എക്സ്പോ വേൾഡ് മാർക്കറ്റ് സെക്രട്ടറി ആർ. ഷാജി ഉദ്ഘാടനം ചെയ്തു. എ.ടു.ഇസഡ് മാനേജിംഗ് ഡയറക്ടർ എ.കെ. നായർ, ജനറൽ മാനേജർ ആർ. രാജീവ്, ഇവന്റ്സ് ഡയറക്ടർ സുഭാഷ് അഞ്ചൽ, ശാസ്തമംഗലം ഗോപൻ തുടങ്ങിയവർ പങ്കെടുത്തു. അന്റാർട്ടിക് സ്‌നോ വേൾഡ്, അക്വാ ഷോ, ഫുഡ് ഫെസ്റ്റിവൽ എന്നിവയും ഒരുക്കിയിട്ടുണ്ട്. അടുത്തമാസം 11 വരെയാണ് എക്സ്പോ. അവധി ദിവസങ്ങളിൽ രാവിലെ10 മുതലും മറ്റുദിവസങ്ങളിൽ വൈകിട്ട് മൂന്ന് മുതൽ രാത്രി 10 വരെയുമാണ് പ്രദർശന സമയം.