യുവാക്കൾ റിമാൻഡിൽ
Wednesday 10 December 2025 1:21 AM IST
പത്തനാപുരം: വിളക്കുടിയിൽ വാഹന പരിശോധനയ്ക്കിടെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെയും എസ്.ഐയെയും ഓട്ടോറിക്ഷയിലെത്തിയ മൂന്ന് യുവാക്കൾ അക്രമിച്ചു. കുന്നിക്കോട് ബീമ മൻസിലിൽ അനസ് (27), പ്രദേശവാസികളായ സജീർ (28), സാബു (25) എന്നിവരാണ് ആക്രമണം നടത്തിയത്. കൊല്ലം എൻഫോഴ്സെന്റ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അമൽലാൽ, കുന്നിക്കോട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ സാബു എന്നിവരെയാണ് സംഘം ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വിളക്കുടി പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു സംഭവം. അമൽലാൽ വാഹനം തടയുന്നതിനിടെ യുവാക്കൾ അക്രമിക്കാൻ ശ്രമിച്ചു. വിവരം അറിഞ്ഞെത്തിയ കുന്നിക്കോട് പൊലീസ് യുവാക്കളെ സ്റ്റേഷനിൽ എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകൻ ശ്രമിക്കുന്നതിനിടെയാണ് അനസ് ആക്രമിച്ചത്.