വോട്ടിംഗ് വലച്ച് യന്ത്ര പണിമുടക്ക്

Wednesday 10 December 2025 1:24 AM IST

കൊല്ലം∙ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് വോട്ടർമാരെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും ഒരുപോലെ വലച്ചു. വോട്ട് ചെയ്യുന്നതിനായി കുത്തുമ്പോൾ ബട്ടൺ കൂടുതൽ അമർത്തിയ ശേഷം പൂർവ സ്ഥിതിയിലേക്ക് വരാഞ്ഞതാണ് പലയിടത്തും യന്ത്രം തകരാറിലാകാൻ കാരണം. കല്ലുവാതുക്കൽ ഗവ. എൽപി സ്കൂളിലെ വോട്ടിംഗ് യന്ത്രം 2 തവണ പണിമുടക്കി. തകരാർ പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചെങ്കിലും വീണ്ടും പണിമുടക്കിയതോടെ വോട്ടിംഗ് യന്ത്രം മാറ്റി. ചാത്തന്നൂർ കളിയാക്കുളം വാർഡിലെ ഒന്നാം നമ്പർ ബൂത്ത്, കുണ്ടറ മുക്കൂട് വാർഡ്, പുന്നത്തടം കട്ടകശേരി പോളിംഗ് സ്റ്റേഷൻ, കിഴക്കേ കല്ലട നിലമേൽ വാർഡ്, തൃക്കരുവ പഞ്ചായത്ത് അഷ്ടമുടി വടക്കേക്കര വാർഡ്, കാഞ്ഞവെളി, ഇഞ്ചവിള, കടയ്ക്കൽ പ മാറ്റിടാംപാറ, നിലമേൽബംഗ്ലാംകുന്ന് എം.എം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും വോട്ടെടുപ്പ് വൈകി. തൃക്കോവിൽവട്ടം പഞ്ചായത്തിൽ പതിനഞ്ചാം വാർഡ്, മയ്യനാട് പഞ്ചായത്ത് പതിനൊന്നാം വാർഡ്, കോർപ്പറേഷൻ ഭരണിക്കാവ് ഡിവിഷനിൽ ഇരവിപുരം സെന്റ് ജോസഫ്സ് സ്കൂളിലെ ഒന്നാം നമ്പർ ബൂത്ത്, നെടുവത്തൂർ കരുവായം തേവലപ്പുറം ജി.എൽ.പി.എസിലെ ഒന്നാം ബൂത്ത്, കുളക്കട കൊല്ലാമല അങ്കണവാടി ബൂത്ത്, ചെറുപൊയ്ക ജി.എൽ.പിഎസ്, പിറവന്തൂർ പഞ്ചായത്തിലെ എലിക്കാട്ടൂർ പത്തനാപുരം പഞ്ചായത്തിലെ മാങ്കോട്, തലവൂർ പഞ്ചായത്തിലെ പറങ്കിമാംമുകൾ, ശാസ്താംകോട്ട പഞ്ചായത്തിലെ 12–ാം വാർഡിലെ ഒന്നാം ബൂത്ത്, വിളക്കുടി പഞ്ചായത്തിൽ മരങ്ങാട് രണ്ടാം ബൂത്ത്, കൊട്ടാരക്കര ഗവ.ഗേൾസ് ഹൈസ്കൂൾ, സദാനന്ദപുരം ഗവ.എച്ച്.എസ്.എസ്, പെരുംകുളം ഗവ.പി.വി.എച്ച്.എസ്.എസ്, ഉമ്മന്നൂർ ജി.എൽ.പി.എസ്, ചാത്തന്നൂർ വയലിക്കട വാർഡ് എന്നിവിടങ്ങളിലും മെഷീൻ തകരാറിലായി. നഗരസഭ പത്താം വാർഡ് ബൂത്തിൽ ഒരു മണിക്കൂറോളം വോട്ടെടുപ്പ് തടസപ്പെട്ടു. ബാലറ്റ് യൂണിറ്റ് മാറി തലവൂർ പഞ്ചായത്തിലെ പാണ്ടിത്തിട്ട വാർഡ് ഗവ.എൽപിഎസ് ബൂത്തിൽ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും പതിച്ച മെഷീൻ മാറി. ഈ ബൂ​ത്തി​ൽ ന​ടു​ത്തേ​രി ബ്ലോ​ക്ക് ഡി​വി​ഷ​ന്റെ യന്ത്രമാണ് എ​ത്തി​ക്കേ​ണ്ടി​യി​രു​ന്ന​ത്. പ​ക​രം ത​ല​വൂ​ർ ഡി​വി​ഷ​നി​ലെ വോ​ട്ടിം​ഗ് മെ​ഷി​നാ​ണ് എ​ത്തി​ച്ച​ത്. മോ​ക് പോ​ളിം​ഗ് തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് മെ​ഷീ​ൻ മാ​റി​യെ​ന്ന് മ​ന​സി​ലാ​യ​ത്. തകരാർ അര മണിക്കൂറിനുള്ളിൽ പരിഹരിച്ച് വോട്ടിംഗ് തുടങ്ങി.