ദിലീപ് നല്ല നടൻ, സ്വകാര്യ ജീവിതം അറിയില്ല: വെള്ളാപ്പള്ളി
Wednesday 10 December 2025 2:26 AM IST
ചേർത്തല : താൻ സിനിമ കാണാൻ പോകാത്ത ആളാണെന്നും ദിലീപ് നല്ല നടനാണെന്ന് അറിയാമെന്നും എസ്.എൻ.ഡി.പി യോഗം ജറനൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അയാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയില്ല. ഇവരെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ശ്രമിച്ചാൽ നല്ല ചിത്രം ലഭിക്കില്ല. മറ്റ് പലതും കേൾക്കേണ്ടിവരും. ഈ കാര്യങ്ങളെപ്പറ്റി പറയാൻ നമുക്ക് വേറെ പണിയില്ലേയെന്നും വെള്ളാപ്പള്ളി പറഞ്ഞു.