7 ജില്ലകൾ, രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകളിൽ നാളെ വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ.
604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലാണ് വിധിയെഴുത്ത്. 38,994 സ്ഥാനാർത്ഥികൾ. പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. ആകെ വോട്ടർമാർ 1,53,37,125. പുരുഷൻമാർ 72,46,269. സ്ത്രീകൾ 80,90,746. ട്രാൻസ്ജെൻഡേഴ്സ് 161. പ്രവാസി വോട്ടർമാർ 3,293.
രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാർഡുകൾ, 77ബ്ലോക്ക് പഞ്ചായത്തിലെ 1177 വാർഡുകൾ, എഴ് ജില്ലാ പഞ്ചായത്തുകളിലെ 182 വാർഡുകൾ, 47 മുനിസിപ്പാലിറ്റികളിലെ 1829 വാർഡുകൾ, മൂന്ന് കോർപ്പറേഷനുകളിലെ 188 വാർഡുകൾ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. സ്ഥാനാർത്ഥികളിൽ 18,974 പുരുഷൻമാർ. 20,020 വനിതകൾ. ആകെ 18,274 പോളിംഗ് സ്റ്റേഷനുകൾ.