വീണ്ടും പരിക്ക്, നെയ്മറിന്റെ ലോകകപ്പ് തുലാസിൽ

Wednesday 10 December 2025 2:23 AM IST

സാവോ പോളോ : ബ്രസീലിയൻ ക്ളബ് ഫുട്ബാൾ ലീഗിൽ ക്രുസേറോയ്ക്കെതിരായ മത്സരത്തിനിടെ കാൽമുട്ടിനു പരുക്കേറ്റ സാന്റോസ് താരം നെയ്മറിന് ശസ്ത്രക്രിയ വേണ്ടിവരും. ഇതോടെ അടുത്തവർഷത്തെ ലോകകപ്പിൽ നെയ്മർ കളിക്കുന്ന കാര്യംതന്നെ സംശയത്തിലായി. തുടർച്ചയായി പരിക്കേൽക്കുന്ന മുപ്പത്തിമൂന്നുകാരനായ നെയ്മർ 2023 ഒക്ടോബറിൽ ഉറുഗ്വേയ്ക്ക് എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരിക്കേറ്റതിന് ശേഷം ഇതുവരെ ബ്രസീൽ ദേശീയ ടീമിൽ തിരിച്ചെത്തിയിട്ടില്ല. ഇപ്പോഴത്തെ ശസ്ത്രക്രിയയ്ക്കു ശേഷം എന്ന് തിരിച്ചെത്താനാകുമെന്ന് വ്യക്തമല്ല.