തിരുവല്ലയിൽ പോത്ത് വിരണ്ടോടി; ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം നാലുപേർക്ക് കുത്തേറ്റു
Wednesday 10 December 2025 12:02 PM IST
പത്തനംതിട്ട: തിരുവല്ലയിൽ പോത്ത് വിരണ്ടോടി നാലുപേരെ കുത്തി. പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം. വളഞ്ഞവട്ടത്ത് ഒരാളുടെ വീട്ടിൽ വളർത്തുന്ന പോത്താണ് ആക്രമണം നടത്തിയത്. പോത്തിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
പോത്ത് കെട്ട് പൊട്ടിച്ച് വിരണ്ടോടുകയായിരുന്നുവെന്നാണ് വിവരം. ഇതിനെ നാട്ടുകാർ കീഴ്‌പ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ടെന്നാണ് നാട്ടുകാർ അറിയിച്ചത്.