'സേവനം എല്ലാവരിലേക്കും'
Wednesday 10 December 2025 4:14 PM IST
മലപ്പുറം: അർഹിച്ച സേവനങ്ങളെല്ലാം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.സുബ്രഹ്മണ്യൻ ആദ്യമായി മത്സരിക്കാനൊരുങ്ങുന്നത്. പള്ളിക്കൽ പഞ്ചായത്ത് 23-ാം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥിയാണ്. അവിചാരിതമായി സ്ഥാനാർത്ഥിയാവാൻ ക്ഷണം ലഭിച്ചപ്പോൾ നാടിന്റെ വികസന സ്വപ്നം യാഥാർത്ഥ്യമാക്കണമെന്ന ദൃഢനിശ്ചയത്തോടെയാണ് മത്സരിക്കാൻ തീരുമാനമെടുത്തത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാവർക്കും വീട് ലഭ്യമാക്കുന്നതും ലക്ഷ്യം വെയ്ക്കുന്നുണ്ട്. 1990 മുതൽ ആർ.എസ്.എസ് പ്രവർത്തകനാണ്. പാർട്ടി ബൂത്ത് പ്രസിഡന്റ്, പഞ്ചായത്ത് കമ്മിറ്റിം അംഗം, വാർഡ് കൺവീനർ പദവികൾ വഹിച്ചിട്ടുണ്ട്. കേരളകൗമുദി പള്ളിക്കൽ ബസാർ ഏജന്റാണ്.