രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; പറമ്പിൽ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികൾ

Wednesday 10 December 2025 4:36 PM IST

കോഴിക്കോട്: ആളൊഴിഞ്ഞ പറമ്പിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കോഴിക്കോടാണ് സംഭവം. കുതിരവട്ടത്ത് നിന്ന് അരയിടത്ത് പാലത്തേയ്ക്ക് പോകുന്ന റോഡിന് സമീപത്തായി ആളൊഴിഞ്ഞ പറമ്പിൽ 17 കഞ്ചാവ് ചെടികളാണ് എക്‌‌സൈസ് കണ്ടെത്തിയത്.

പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടികൾ കോഴിക്കോട് എക്‌‌സൈസ് റേഞ്ച് ഓഫീസിലേയ്ക്ക് മാറ്റി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത എക്‌സൈസ് അന്വേഷണം ആരംഭിച്ചു.