ട്രാവൽ, ടൂർ പോർട്ടൽ ഉദ്ഘാടനം

Thursday 11 December 2025 12:43 AM IST
ഇന്റർസൈറ്റ് കണക്ട് വെബ്‌പോർട്ടലിന്റെ ഉദ്ഘാടനം കെ.വി. തോമസ്, ഡോ. വി. വേണു എന്നിവർ നിർവഹിക്കുന്നു. എബ്രഹാം ജോർജ് സമീപം

കൊച്ചി: ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ഇന്റർസൈറ്റ് ബി.ടു.ബി ടെക്‌നോളജി പോർട്ടൽ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയും മുൻമന്ത്രിയുമായ പ്രൊഫ. കെ.വി. തോമസും മുൻ ചീഫ് സെക്രട്ടറിയും കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സനുമായ ഡോ. വി. വേണുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇന്റർസൈറ്റ് ഉടമയും കേരള ട്രാവൽ മാർട്ട് സൊസൈറ്റി മുൻ പ്രസിഡന്റുമായ ഏബ്രഹാം ജോർജ്, ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, മുൻ പ്രസിഡന്റുമാരായ റിയാസ് അഹമ്മദ്, ബേബി മാത്യു സോമതീരം, കെ.ടി.ഡി.സി മാർക്കറ്റിംഗ് മാനേജർ ജി.എസ്. രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.