വോട്ട് ചെയ്‌തത് പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തു, യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു
Wednesday 10 December 2025 10:04 PM IST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌ത് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത് യൂത്ത് കോൺഗ്രസ് നേതാവ്. ത്രിതല പഞ്ചായത്തിൽ പാർട്ടി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുന്ന ദൃശ്യം പകർത്തിയ നെടുമങ്ങാട് കായ്‌പ്പാടി സ്വദേശി എസ് എസ് സെയ്‌താലിക്കെതിരെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്.
ഇന്നലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ സ്വന്തം വോട്ട് ഇയാൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റാണ് എസ് എസ് സെയ്‌താലി. തിരഞ്ഞെടുപ്പ് കമ്മിഷൻ സംഭവത്തിൽ സൈബർ പൊലീസിന് ദൃശ്യങ്ങൾ സഹിതം പരാതി നൽകിയതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്.