സ്വർണക്കൊള്ള: ചെന്നിത്തലയുടെ മൊഴിയെടുത്തില്ല

Thursday 11 December 2025 12:42 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്.ഐ.ടി ഇന്നലെ രേഖപ്പെടുത്തിയില്ല. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് അസൗകര്യമായതിനാൽ മറ്റൊരു ദിവസം മൊഴിയെടുക്കും.

ശബരിമലയിൽ നിന്ന് കടത്തിയ സ്വർണപ്പാളികൾ പുരാവസ്തുക്കളായി 500 കോടിക്ക് വിദേശത്ത് വിറ്റെന്ന് തനിക്ക് വിവരമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിലാണ് മൊഴിയെടുക്കൽ. വിവരം കൈമാറാമെന്ന് ചെന്നിത്തല എസ്.ഐ.ടിക്ക് കത്ത് നൽകിയിരുന്നു. തനിക്കു പരിചയമുള്ള, ഇന്ത്യയ്ക്കു പുറത്ത് വ്യവസായം നടത്തുന്ന ആളാണ് ഈ വിവരം നൽകിയതെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.